
ബേപ്പൂർ: മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്‌ബുക്ക് പേജിൽ അശ്‌ളീല വാക്കുകൾ എഴുതി ചേർത്ത യുവാവിനെതിരെ കേസ്.ബേപ്പൂർ സ്വദേശിയും മൂഴിക്കലിൽ സ്ഥിര താമസക്കാരനുമായ അസ്താബ് അൻവറിനെതിരെ (26 )യാണ് കേസ്. അബുദാബിയിൽ നിന്നാണ് ഇയാൾ അശ്‌ളീല വാക്കുകൾ ഉപയോഗിച്ച് കമന്റ് ഇട്ടത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ് ഇയാൾ. ഈ കഴിഞ്ഞ ഡിസംബറിലാണ് ഇയാൾ വിദേശത്തു ജോലി കിട്ടി പോയത്.
തിരുവനന്തയൂരം ആസ്ഥാനത്തു നിന്ന് സൈബർ സെൽ മുഖേന നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മേൽവിലാസം കിട്ടിയത്. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. ചേവായൂർ എസ് ഐ അനിൽകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. യുവാവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments