വയനാട് : ജില്ലയിലെ ഹോട്ട്സ്പോട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയ 20 പേര്‍ക്കെതിരെ കേസ്.
വയനാട് അമ്മായിപ്പാലത്താണ് ഇഫ്താര്‍ വിരുന്ന് നടത്തിയത്. പ്രതികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്.
അതേസമയം, ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്ന വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് വയനാട്ടിലാണ്. ചെന്നൈയിലെ കോയമ്പേട് മാർക്കറ്റില്‍ പോയി വന്നവരും, അതില്‍ ഒരാളുമായി സമ്പർക്കത്തിലായവരുമടക്കം എട്ടുപേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ രോഗം സ്ഥിരീകരിച്ചത്.
Post Your Comments