ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ മറവില്‍ മയക്കുമരുന്ന് കടത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജന്‍സി സി.ബി.ഐയുടെ മുന്നറിയിപ്പ്. ഇത് സൂചിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സി.ബി.ഐ കത്തയച്ചു. ഇന്റര്‍പോളില്‍ നിന്നും ലഭിച്ച വിവരമാണ് സി.ബി.ഐ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്.
കോവിഡുമായി ബന്ധപ്പെട്ടുള്ള മരുന്നുകളും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ മയക്കുമരുന്നുകളും കടത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റര്‍പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്നുകള്‍ മരുന്നുകള്‍ക്കൊപ്പം ഇറക്കുമതി ചെയ്തതിന് ഒരാളെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തിട്ടുണ്ട്.
ഡല്‍ഹി ഇന്ദര്‍പുരിയിലെ എല്‍ ദിഗ്രയെയാണ് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത മരുന്നുകള്‍ക്കൊപ്പം മയക്കുമരുന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്തത്. അഞ്ച് പാഴ്‌സലുകളാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇതില്‍ ഗുളികകള്‍ക്കൊപ്പം ഒളിപ്പിച്ചുവെച്ച 880 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
Post Your Comments