കൊച്ചി: അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് വാര്‍ത്താ അവതരണം , വാര്‍ത്താ അവതാരകയോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം.
ഓണ്‍ലൈന്‍ ന്യൂസ് ചാനലായ ‘നമോ ടിവി’ അവതാരക പത്തനംതിട്ട സ്വദേശിനി ശ്രീജ പ്രസാദിനോടാണ് പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ അസഭ്യവര്‍ഷവുമായി വാര്‍ത്ത അവതരിപ്പിച്ചെന്ന കേസിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്ക് മറുപടി എന്ന നിലയിലാണ് വാര്‍ത്ത അവതരണത്തിന്റെ പേരില്‍ താന്‍ യൂട്യൂബിലൂടെ അശ്ലീലം പറഞ്ഞതെന്ന് ശ്രീജ പ്രസാദ് ഹൈക്കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
read also : കാണാതായ 9 കാരിയുടെ മൃതദേഹം ചെടികളും ഇലകളും കൊണ്ട് ഒളിപ്പിച്ച നിലയില്‍, പിതാവും രണ്ടാനമ്മയും കസ്റ്റഡിയിൽ
അതേസമയം, അശ്ലീല പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈകോടതി ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.. അശ്ലീല കമന്റുകള്‍ക്ക് അതിനെക്കാള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് മറുപടി നല്‍കുന്ന പ്രവണത നിയമവാഴ്ചയുടെ പരാജയമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിര്‍ദേശം.
അശ്ലീല പരാമര്‍ശങ്ങളുണ്ടാകുമ്പോള്‍ പൊലീസില്‍ പരാതി നല്‍കാതെ അതിലും മോശം വാക്കുകളിലൂടെ മറുപടി നല്‍കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് കോടതി അഭിപ്രായപ്പെട്ടു. നിലവിലെ ശിക്ഷാ നിയമപ്രകാരവും ഇത്തരം പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയും. ഇതിന് പൊലീസ് ജാഗ്രത കാണിക്കണം. വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നല്‍കണമെന്നും നിര്‍ദേശിച്ചു.
Post Your Comments