Latest NewsKeralaNews

പ്രവാസികളുമായി കണ്ണൂരില്‍ ആദ്യവിമാനം : വിമാനത്തില്‍ 180 പേര്‍

കണ്ണൂര്‍ : ദുബായില്‍ നിന്ന് പ്രവാസികളുമായി കണ്ണൂരില്‍ ആദ്യവിമാനം എത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ്ങ് 737 വിമാനമാണ് കണ്ണൂരിലെത്തിയത്. 20 ഗര്‍ഭിണികള്‍, 5 കുട്ടികള്‍ , 43 അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവരും യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. വിമാനത്തിലെ 180 യാത്രക്കാരില്‍ 109 പേര്‍ കണ്ണൂര്‍ സ്വദേശികളും 47 പേര്‍ കാസര്‍കോട് ജില്ലക്കാരുമാണ്. സമൂഹിക അകലം പാലിച്ച് 20 പേര്‍ വീതമുള്ള സംഘമായാണ് വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കുക. തുടര്‍ന്ന് റാപ്പിഡ് ടെസ്റ്റ് നടത്തും. ഇതിനായി അഞ്ച് മെഡിക്കല്‍ ഡെസ്‌ക്കുകളും വിമാനത്താവളത്തില്‍ സജ്ജമാണ്.

Read Also : കോവിഡിനെതിരായ യുദ്ധം തുടരണം : ലോക്ഡൗണ്‍ തുടരും .. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെത് : രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക വഴിയിലൂടെയാകും ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് മാറ്റുക. മറ്റ് യാത്രക്കാര്‍ ഓരോ ജില്ലക്കുമായി ഒരുക്കിയ പ്രത്യേകം ഇരിപ്പിടങ്ങളിലേക്ക് പോകണം. ഓരോ ജില്ലകളിലേക്കും പോകേണ്ടവര്‍ക്കായി പുറത്ത് കെഎസ്ആര്‍ടിസി ബസുകളുണ്ടാകും. വീടുകളില്‍ നീരിക്ഷണത്തില്‍ കഴിയേണ്ട ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പോകാന്‍ പെയ്ഡ് ടാക്‌സി സൗകര്യവുമുണ്ട്. ഇനിയും അറുപതിനായിരത്തിലേറെ പ്രവാസികളാണ് കണ്ണൂരിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button