KeralaLatest NewsNews

ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഇരട്ടിയായി വർദ്ധിപ്പിച്ചു; സർക്കാർ ഉത്തരവ് പുറത്ത്

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഇരട്ടിയായി വർദ്ധിപ്പിച്ചു. സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. മെയ് 4 നാണ് ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെയും, ചെയർമാന്റെയും ഹോണറേറിയം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയത്.

നിലവിൽ കമ്മിറ്റി കൂടുന്ന ദിവസങ്ങളിൽ 1000 രൂപയാണ് ചെയർമാനും, ഓരോ അംഗങ്ങൾക്കും സർക്കാർ നൽകുന്നത്. ഇത് 2000 രൂപയായാണ് വർദ്ധിപ്പിച്ചത്. ഹജ്ജ് കമ്മിറ്റി ചെയർമാന് മാസ ശമ്പളം അനുവദിക്കണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ALSO READ: റമദാൻ മാസം: നന്മകള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യ മാസം

എന്നാൽ ഈ തുക നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, സിറ്റിംഗ് ഫീസ് തുക വർദ്ധിപ്പിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ സാമ്പത്തിക മാന്ദ്യം അനുഭവിക്കുമ്പോഴാണ് സർക്കാർ ധൃതി പിടിച്ച് സിറ്റിംഗ് ഫീസ് ഇരട്ടിയായി വർദ്ധിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button