Latest NewsNewsIndia

അര്‍ണബ് ​ഗോസ്വാമിയുടെ ഇടക്കാല സംരക്ഷണം നീട്ടി സുപ്രീം കോടതി

ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെയാണ് ഇടക്കാല സംരക്ഷണം നീട്ടി

ന്യൂഡൽഹി; മതവിദ്വേഷ കേസില്‍ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി നല്‍കിയ ഇടക്കാല സംരക്ഷണം ദീര്‍ഘിപ്പിച്ചു, പാല്‍ഘര്‍ ആള്‍കൂട്ടക്കൊലയെക്കുറിച്ചും ബാന്ദ്രയിലെ പ്രതിഷേധത്തെക്കുറിച്ചും അര്‍ണബിനെതിരായ എഫ്.ഐ.ആറിന്‍മേലുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെയാണ് ഇടക്കാല സംരക്ഷണം നീട്ടിയിരിക്കുന്നത്.

സുപ്രീം കോടതി ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടികള്‍, അര്‍ണബ് ഗോസ്വാമി പൊലീസിനെ വിരട്ടുന്നുവെന്ന് ആരോപിച്ചുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണെന്ന് മറക്കേണ്ടെന്ന് സുപ്രീംകോടതി ബെഞ്ച് പരാമര്‍ശിച്ചിരുന്നു.

എന്നാൽ മാദ്ധ്യമപ്രവര്‍ത്തകനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നീക്കമാണിതെന്ന് അര്‍ണബിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ വാദിച്ചു, അര്‍ണബിനെ ചോദ്യം ചെയ്യലിനുണ്ടായിരുന്ന രണ്ട് പൊലീസുകാരില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും എന്നാല്‍ അര്‍ണബിന്റെ പരിശോധന ഫലം നെഗറ്റീവാണെന്നും സാല്‍വേ കോടതിയെ അറിയിച്ചു, പാല്‍ഘര്‍ ആള്‍കൂട്ടക്കൊലയെക്കുറിച്ചും ബാന്ദ്രയിലെ പ്രതിഷേധത്തെക്കുറിച്ചും ടി.വി പരിപാടിയില്‍ അര്‍ണബ് നടത്തിയ പരാമര്‍ശങ്ങളിലാണ് കേസെടുത്തത്.വിദ്വേഷ പ്രചരണം, വര്‍ഗീയ പരാമര്‍ശം, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം എന്നീ കുറ്റങ്ങള്‍ളാണ് അര്‍ണബിന് മേല്‍ ചുമത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button