Latest NewsIndia

സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ പൗരൻ

ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ചിത്രങ്ങളും ഇയാള്‍ വാട്‌സ് ആപ്പ് വഴി ചൗധരിക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി : ഇന്ത്യന്‍ മാദ്ധ്യമ പ്രവര്‍ത്തകന് പാകിസ്താന്‍ പൗരന്റെ ഭീഷണി. സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയെയാണ് പാകിസ്താന്‍ പൗരന്‍ ഭീഷണിപ്പെടുത്തിയത്. വാട്‌സ് ആപ്പ് കോളിലൂടെയാണ് പാകിസ്താന്‍ പൗരന്‍ ചൗധരിക്ക് നേരെ നേരെ ഭീഷണി മുഴക്കിയത്. ജിഹാദുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പരിണിത ഫലം വലുതായിരിക്കുമെന്നുമായിരുന്നു ഭീഷണി.

പിന്നീട് ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ചിത്രങ്ങളും ഇയാള്‍ വാട്‌സ് ആപ്പ് വഴി ചൗധരിക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൗധരിയെ ഭീഷണിപ്പെടുത്തിയ പാകിസ്താന്‍ പൗരന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണോ എന്നും സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.

‘വ്യാജ വാർത്ത സൃഷ്ടിക്കുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യും, ഇത് ഭീഷണി അല്ല വസ്തുത മാത്രം: നേരോടെ നിർഭയം സത്യം കേൾക്കാനും പറയാനും പറയിപ്പിക്കാനും വേണ്ടി’ അഡ്വ.ബി ഗോപാലകൃഷ്ണൻ

നേരത്തെ പാകിസ്താന്‍ നമ്പറുകളില്‍ നിന്നും നിരവധി ഭീഷണി സന്ദേശങ്ങള്‍ ചൗധരിക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് ചൗധരി ഡല്‍ഹി പോലീസിനും , ഗൗതം ബുദ്ധ പോലീസിനും പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ പൗരന്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. ട്വിറ്റര്‍ വഴിയും നിരവധി പാകിസ്താനികള്‍ ചൗധരിക്ക് നേരെ നിരവധി പേർ ഭീഷണി മുഴക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button