Latest NewsNewsInternational

ചൈനയില്‍ ഭീതിയുണര്‍ത്തി കോവിഡിന്റെ രണ്ടാം തരംഗം : പൊതുസ്ഥലങ്ങള്‍ അടച്ചു : രണ്ടാമതും ആരംഭിച്ചതും വ്യാപകമാകുന്നതും വുഹാനില്‍ നിന്നു തന്നെ

ബെയ്ജിങ് : ചൈനയില്‍ 2019 ഡിസംബറിലാണ് കോറോണ വൈറസിന്റെ ആരംഭം. ആയിരക്കണക്കിനു പേരം മരണത്തിലേയ്ക്ക് തള്ളിവിട്ട വൈറസ് പതിയെ പിന്‍വാങ്ങിയത് ഏപ്രില്‍ അവസാനത്തോടെയായിരുന്നു. ഈ മഹാമാരിയില്‍നിന്നു പതിയെ മോചനം നേടുന്നതിനിടെയായിരുന്നു ചൈനയില്‍ വീണ്ടും രോഗഭീതി ഉയര്‍ന്നിരിക്കുന്നത്.. ലോകത്താകെ കോവിഡ് വ്യാപനത്തിനു തുടക്കം കുറിച്ച വുഹാനിലും റഷ്യന്‍ അതിര്‍ത്തിക്കു സമീപമുള്ള ഷുലാന്‍ നഗരത്തിലുമാണ് ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Read Also : കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവരും പ്രത്യേക പാസെടുക്കണം; ഇല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍

അപകടസാധ്യത കുറഞ്ഞയിടങ്ങളായി രാജ്യത്തെ എല്ലാ മേഖലകളും ചൈന പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇതോടെ ഷുലാനിലെ സിനിമ തിയറ്ററുകള്‍, വായനശാലകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങി പൊതുയിടങ്ങള്‍ താല്‍കാലികമായി അടച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ റദ്ദാക്കി. വീണ്ടും ഇളവുകള്‍ പ്രഖ്യാപിക്കുന്നതു വരുന്നതു വരെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button