Latest NewsKerala

നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും പീഡനം, യുവാവ് അറസ്റ്റിൽ

വടക്കാഞ്ചേരി സ്വദേശിയായ യുവതിയുടെ വീട്ടില്‍ പ്രതി രഹസ്യമായി കടന്ന യുവാവ് യുവതിയുടെ നഗ്ന ദ്യശ്യങ്ങള്‍ പകര്‍ത്തി

പാലക്കാട്: നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി അമ്മയെയും മക്കളെയും പീഡിപ്പിച്ച യുവാവ് പാലക്കാട് അറസ്റ്റില്‍. ചിതലി സ്വദേശി അബ്ദുല്‍ ലത്തീഫിനെയാണ് കുഴല്‍മന്ദം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.നാല് വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരി സ്വദേശിയായ യുവതിയുടെ വീട്ടില്‍ പ്രതി രഹസ്യമായി കടന്ന യുവാവ് യുവതിയുടെ നഗ്ന ദ്യശ്യങ്ങള്‍ പകര്‍ത്തിയിരുന്നു . ശേഷം യുവതിയെ ഇയാള്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

രണ്ടുവര്‍ഷക്കാലം പീഡനം തുടര്‍ന്നു. ഇതോടെ 2018 ജനുവരി 22ന് യുവതി അബ്ദുല്‍ ലത്തീഫിനെതിരെ പാലക്കാട് എസ്പിക്ക് പരാതി നല്‍കി .എന്നാല്‍, പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും പിന്‍വലിച്ചില്ലെങ്കില്‍ യുവതിയെ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ, ഇവരുടെ പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന പെണ്‍മക്കളെ നടുറോഡില്‍ വെച്ച്‌ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ഇതോടെ പോലീസ് അബ്ദുല്‍ ലത്തീഫ്‌നായി തെരിച്ചില്‍ ആരംഭിച്ചു. പക്ഷേ, പ്രതി ഗള്‍ഫിലേക്ക് കടന്നു.

പിന്നീട്, ഇയാള്‍ക്കായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എന്നാല്‍ രണ്ടുവര്‍ഷത്തോളം ഗള്‍ഫില്‍ ഒളിവിലായിരുന്ന പ്രതി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നേപ്പാള്‍ വഴി നാട്ടിലേക്ക് തിരിച്ചെത്തി.കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയെങ്കിലും ജാമ്യം ലഭിച്ചില്ല. ഇതോടെ കുഴല്‍മന്ദം പോലീസ് സ്റ്റേഷനില്‍ വന്ന് കീഴടങ്ങുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ കേസ് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button