Latest NewsKeralaNewsIndia

പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം : പ്രതികരണവുമായി തോമസ് ഐസക്

തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് പ്രതികരിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക്. കേന്ദ്ര നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തത് ഖേദകരമാണെന്നും ധനമന്ത്രി പ്രതികരിച്ചു.

ഈ ഘട്ടത്തിൽ സാമ്പത്തിക പാക്കേജ് സഹായകരമായിട്ടുള്ള കാര്യമാണ്. ജനങ്ങൾക്ക് പണം എത്തിക്കുന്നതിൽ പ്രശ്നം ഉണ്ടാകുമെന്നു തോന്നുന്നു. ഒരു വർഷത്തേക്ക് വായ്പകൾക്ക് മൊറാട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. സാർവത്രിക പെൻഷൻ പദ്ധതിയും കാർഷിക വായ്പകൾക്ക് മോറട്ടോറിയവും  പ്രഖ്യാപിക്കണം. 7500 രൂപയെങ്കിലും എല്ല കുടുംബങ്ങൾക്കും നൽകണം.  പലിശ പൂർണ്ണമായും കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും സംസ്ഥാനങ്ങൾക്ക് പണവും അർഹമായ അംഗീകാരവും നൽകണമെന്നും തോമസ് ഐസക് പറഞ്ഞു.

Also read : അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് വാര്‍ത്താ അവതരണം : വാര്‍ത്താ അവതാരകയോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ആണ് ആത്മ നിർഭർ ഭാരത് എന്ന പേരിൽ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ സമസ്ത മേഖലകൾക്കും ഉത്തേജനം നൽകുന്നതാണ് പാക്കേജ്. ജിഡിപിയുടെ 10ശതമാനമാണ് ഇതിനായി നീക്കി വെക്കുന്നത്. പ്രത്യേക പാക്കേജിനെ കുറിച്ചുള്ള വിശദാംശങ്ങൾ ധനകാര്യ മന്ത്രി നിർമല സീതാരാമൻ അറിയിക്കുമെന്നും കർഷകർ, തൊഴിലാളികൾ ചെറുകിട സംരംഭകർ എന്നിവർക്ക് നേട്ടമുണ്ടാകുന്ന പാക്കേജ് ആണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുമാസം പൂര്‍ത്തിയായി. വൈറസുമായുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതായിരിക്കും. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടില്ല. ഇതേതുടര്‍ന്ന് കോടിക്കണക്കിന് ജീവിതങ്ങള്‍ വെല്ലുവിളി നേരിടുകയാണ്. കോവിഡ് വൈറസ് വ്യാപനത്തില്‍ ഉറ്റവര്‍ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു. നമ്മുടെ ദൃഡനിശ്ചയം കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ്. കോവിഡ് പോരാട്ടത്തില്‍ നമ്മള്‍ തോല്‍ക്കില്ല, നമ്മള്‍ തകരില്ല. കോവിഡില്‍ നിന്ന് രാജ്യം രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button