ദോഹ : ഖത്തറിലെ ദോഹയിൽ നിന്നും പ്രവാസികളുമായി തിരുവന്തപുരത്തേക്കുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. 181യാത്രക്കാരാണ് ഉള്ളത്. 15 ഓളം ഗര്‍ഭിണികള്‍ കൂടാതെ കുട്ടികള്‍, അടിയന്തര ചികിത്സക്കായി പോകുന്നവര്‍, രോഗികള്‍ മുതിര്‍ന്ന പൗരന്മാര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരുൾപ്പെടുന്നു. ദോഹ സമയം വൈകിട്ട് 4.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂര്‍ വൈകി 6.25 നാണ് പുറപ്പെട്ടത്.ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.40 ഓടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്നു പ്രതീക്ഷിക്കുന്നു.
ഞായറാഴ്ച പോകേണ്ടിയിരുന്ന വിമാനം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തെര്‍മല്‍ പരിശോധനക്ക് വിധേയമാക്കിയാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. യാത്രാ വിലക്കുകള്‍, എക്‌സിറ്റ് പെര്‍മിറ്റ് പ്രശ്‌നങ്ങള്‍ എന്നിവരുള്ളവരെ യാത്രക്ക് അനുവദിച്ചിരുന്നില്ല. തിരുവനന്തപുരത്തേക്കുള്ള വിമാനം കൂടി പുറപ്പെട്ടതോടെ ആദ്യ ഘട്ടത്തിലെ സര്‍വീസുകള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 178 യാത്രക്കാരാണ് ഉണ്ടായിരുന്നത് രണ്ടാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
Also read : സൗദിയിൽ പ്രവാസികൾ ഉൾപ്പെടെ 9ത് പേർ കോവിഡ് ബാധിച്ച് മരിച്ചു : പുതിയ രോഗികളുടെ എണ്ണത്തിലും വർദ്ധന
അതേസമയം ദുബായില്‍ നിന്ന് പ്രവാസികളുമായി ആദ്യ വിമാനം കണ്ണൂരിൽ എത്തി. യര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ്ങ് 737 വിമാനത്തിൽ 180യാത്രക്കാരാണ് ഉണ്ടായിരുന്നത്. . 20 ഗര്‍ഭിണികള്‍, 5 കുട്ടികള്‍ , 43 അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവരും യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. 109 പേര്‍ കണ്ണൂര്‍ സ്വദേശികളും 47 പേര്‍ കാസര്‍കോട് ജില്ലക്കാരുമാണ്.
Post Your Comments