KeralaLatest NewsNews

ലോക്ക്ഡൗണ്‍ കാലത്ത് കര്‍ഷകര്‍ക്ക് കൈത്താങ്ങായി സ്‌പൈസ്‌ജെറ്റ് : കേരളത്തില്‍ നിന്ന് കയറ്റി അയച്ചത് 724 ടണ്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍

കൊച്ചി • രാജ്യത്തെ ഏറ്റവും വലിയ എയര്‍ കാര്‍ഗോ സേവന ദാതാവായ സ്‌പൈസ്‌ജെറ്റ് കേരളത്തില്‍ നിന്ന് ലോക്ക്ഡൗണ്‍ കാലത്ത് ചരക്കു വിമാനങ്ങളും യാത്രാ വിമാനങ്ങളും പ്രത്യേക കാര്‍ഗോ വിമാനങ്ങളും ഉപയോഗിച്ച് വിവിധ ആഭ്യന്തര, അന്തര്‍ദേശീയ കേന്ദ്രങ്ങളിലേക്ക് 724 ടണ്‍ ഫ്രഷ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചു. സര്‍ക്കാരിന്റെ കൃഷി ഉഡാന്‍ നീക്കത്തിനും ഇതിലൂടെ പിന്തുണ നല്‍കി.

 

മെയ് എട്ടു വരെയുള്ള കണക്കുകള്‍ പ്രകാരം സ്‌പൈസ്‌ജെറ്റ് കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് 297.6 ടണ്‍, കോഴിക്കോടു നിന്ന് കുവൈറ്റിലേക്ക് 115.5 ടണ്‍, കോഴിക്കോടു നിന്ന് മസ്‌ക്കറ്റിലേക്ക് 94 ടണ്‍, കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്ക് 50.1 ടണ്‍, തിരുവനന്തപുരത്തു നിന്ന് അബുദാബിയിലേക്ക് 16.6 ടണ്‍, തിരുവനന്തപുരത്തു നിന്നു ഷാര്‍ജയിലേക്ക് 16.5 ടണ്‍ എന്നിങ്ങനെയാണു കയറ്റുമതി നടത്തിയത്.

 

മഹാമാരിയെ തുടര്‍ന്ന് കര്‍ഷക സമൂഹം ഏറെ ബുദ്ധിമുട്ടുന്ന അവസരമാണിതെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് ചൂണ്ടിക്കാട്ടി. കൃത്യമായ ഗതാഗത സൗകര്യങ്ങളില്ലെങ്കില്‍ കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ബുദ്ധിമുട്ടായേനെ. തങ്ങളുടെ കാര്‍ഗോ സേവനങ്ങള്‍ അവര്‍ക്ക് ഏറെ ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലയളവില്‍ 20 ലക്ഷം കിലോഗ്രാം ഫ്രഷ് കാര്‍ഷികോല്‍പ്പന്നങ്ങളും ചെമ്മീന്‍ ഉല്‍പ്പന്നങ്ങളുമാണ് സ്‌പൈസ്‌ജെറ്റ് വഴി ആകെ കൊണ്ടു പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button