ശ്രീനഗര്‍ : ഇന്ത്യന്‍ സൈന്യത്തിനു നേരെ പാക് ഭീകരാക്രമണ സാധ്യത , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി . ഇന്ത്യ അതീവ ജാഗ്രതയില്‍ ജമ്മു കശ്മീരിലാണ് ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടിലുള്ളത്. മെയ് 12ന് ജെയ് ഷെ മുഹമ്മദ് ഭീകരര്‍ സുരക്ഷാ സേനയക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ടതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. കാര്‍ ബോംബോ, ചാവേറോ ഉപയോഗിച്ചാണ് ജെയ് ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത് എന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
Read Also : തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം, കല്ലേറിൽ സി ഐക്ക് പരിക്ക്
ഭീകരാക്രമണത്തിന് സാധ്യതയുള്ളതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്ത ജെയ്ഷെ മുഹമ്മദ് തലവനായ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍ പാക് ചാരസംഘടനായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ ആളുകളുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് അറിയിച്ചത്.
മെയ് 11 ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ദിവസമാണെന്നും അതിനാലാണ് നാളെത്തന്നെ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നുമാണ് വിവരം.
മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ഏത് ആക്രമണവും തടയാന്‍ സജ്ജമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments