തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത മഴ തുടരും ,കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു, ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യാനാണ് സാധ്യതയെന്നും അറിയിപ്പ്.
അതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലത്തും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വെളളിയാഴ്ച കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,ഇടുക്കി എന്നി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്, കടലിൽ പോകുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്.
കൂടാതെ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത, ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം.മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റിനുളള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
കൂടാതെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളും ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Post Your Comments