ന്യൂഡല്‍ഹി: കോവിഡ് രോഗിയുടെ ജീവന് രക്ഷിക്കാന്‍ സ്വന്തം സുരക്ഷാ കിറ്റ് അഴിച്ചുമാറ്റി ഡോക്ടര്‍. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) റെസിഡന്റ് ഡോക്ടറായ സാഹിദ് അബ്ദുല്‍ മജീദ് ആണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് കോവിഡ് ബാധിതനേയും കൊണ്ടുവന്ന ആംബുലന്‍സിലാണ് സംഭവം. കൃത്രിമമായി ശ്വാസോച്ഛാസത്തിന് സഹായിക്കുന്ന ട്യൂബ് വിച്ഛേദിക്കപ്പെട്ടതിനാല്‍ രോഗബാധിതന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു. വീണ്ടും ട്യൂബ് ഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ കിറ്റിന്റെ ഗോഗിളിനുള്ളിലൂടെ ശരിയാംവിധം കാണാന്‍ കഴിഞ്ഞില്ല. ഇതോടെ ഫേസ് ഷീല്‍ഡും ഗോഗിളും അഴിച്ചുമാറ്റുകയായിരുന്നു.
Read also: വിവാഹ സർട്ടിഫിക്കറ്റ് കൈവശമില്ല ; കൊവിഡ് മൂലം യുഎഇയിൽ കുടുങ്ങി ഗർഭിണിയായ ഇന്ത്യൻ യുവതി
സ്വന്തം ജീവന് പോലും അപകടത്തിലാക്കിക്കൊണ്ടാണ് ഡോക്ടര്‍ കോവിഡ് ബാധിതനെ ഇന്‍ട്യുബേറ്റ് ചെയ്തതെന്ന് എയിംസ് റെസിഡന്റ്സ് ഡോക്ടേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ടി. ശ്രീനിവാസ് രാജ്കുമാര് പറഞ്ഞു. കോവിഡ്19ല്‍ നമുക്കൊരു പൊതുശത്രുവുണ്ട്. നമ്മള് നമുക്കിടയിലല്ല പോരാടേണ്ടതെന്നും ആ ശത്രുവിനെതിരായാണ് ഒന്നിക്കേണ്ടതെന്നും ഈ രാജ്യം മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments