ചെന്നൈ; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹംചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ പൊലീസ് അറസ്റ്റുചെയ്തു, പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്.
തീർത്തും ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയെ അവരുടെ സാമ്പത്തിക നില മുതലെടുത്ത് ഇയാള്‍ വിവാഹം ചെയ്യുകയായിരുന്നുവെന്ന് ചൈൽഡ് ലൈൻ അധികൃതർ വ്യക്തമാക്കി.
ചെന്നൈയിലെ ഉൾനാടൻ ഗ്രാമമായ പെരികുളം ഗ്രാമത്തില്‍വെച്ച് കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. ദരിദ്രകുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയെ അവരുടെ സാമ്പത്തിക നില മുതലെടുത്ത് സുന്ദര്‍രാജ് വിവാഹംചെയ്യുകയായിരുന്നുവെന്നാണ് വിവരം. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് വിവരം ലഭിച്ചത്, തുടര്‍ന്ന് അധികൃതര്‍ കല്യാണവീട്ടിലെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ.
രഹസ്യ വിവരത്തെ തുടർന്നെത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണഅകുട്ടിയെ തൂത്തുക്കുടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ സുന്ദര്‍രാജിനും മാതാപിതാക്കള്‍ക്കുമെതിരേ തിരുച്ചെന്തൂര്‍ വനിതാ പൊലീസ് ബാലവിവാഹ നിരോധനനിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ സുന്ദര്‍രാജിനെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Post Your Comments