തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസും അതിഥി തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മാളിന്റെ ജോലിക്കായി എത്തിയ 670 ഓളം തൊഴിലാളികളാണ് പ്രതിഷേധിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിന് നേരെ കല്ലേറിഞ്ഞു. സംഭവത്തില്‍ പേട്ട സിഐയുടെ തലയ്ക്ക് പരിക്കേറ്റു.
Read also: ഷാര്‍ജയിലെ 49നില കെട്ടിടത്തിലെ തീപിടിത്തത്തിന് കാരണം സിഗററ്റ് കുറ്റി
മറ്റ് ജില്ലകളില്‍ നിന്നുള്ള പല തൊഴിലാളികളും മടങ്ങിപ്പോയെന്നും തങ്ങള്‍ക്കും മടങ്ങണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ തൊഴിലാളികളുമായി പോലീസ് ചര്‍ച്ച നടത്തി. മടങ്ങിപ്പോകുന്നതിന് നടപടി എടുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Post Your Comments