ദുബായ് : യുഎഇയില്‍ കോവിഡ് വ്യാപനത്തിന് തടയാനും കൊറോണ വൈറസിനെ പ്രതിരോധിയ്ക്കാനും ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ യുഎഇയിലെത്തി. കോവിഡ്19 പശ്ചാത്തലത്തില്‍ യുഎഇയില്‍ വൈദ്യ സഹായം നല്‍കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള 88 അംഗ മെഡിക്കല്‍ സംഘത്തിലെ ആദ്യ ബാച്ചിലെ ആരോഗ്യപ്രവര്‍ത്തകരാണ് എത്തിയത്. പ്രാദേശിക സമയം 8.30ഓടെയാണ് സംഘം ദുബായില്‍ എത്തിയത്.
Read Also : സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍
കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ നിന്നുള്ള നഴ്‌സുമാരാണ് ബെംഗളൂരുവില്‍ നിന്ന് വന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലാണ് പ്രത്യേക വിമാനത്തില്‍ ഇവര്‍ എത്തിയത്. ആസ്റ്റര്‍ ഹെല്‍ത്ത് കെയറിന്റെ പ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകരെ സ്വീകരിച്ചു. ഇന്ത്യയില്‍ കുടുങ്ങിക്കിടന്ന ചില നഴ്‌സുമാരും ഇവരോടൊപ്പമുണ്ടെന്നാണ് വിവരം.
Post Your Comments