ലക്നോ • ഗുജറാത്തില്‍ നിന്ന് ലക്നോയിലേക്ക് വന്ന ശ്രാമിക് പ്രത്യേക ട്രെയിനില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ ഭാവ് നഗർ ജില്ലയിലെ ധോളയിൽ നിന്നാണ് ട്രെയിൻ എത്തിയതെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് (എസ്പി) സൗമിത്ര യാദവ് പറഞ്ഞു.
ഇയാൾ രോഗിയാണെന്ന് യാത്രക്കാരാരും ആരും തങ്ങളെ അറിയിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു . ട്രെയിൻ ലക്നോയിലെത്തിയപ്പോൾ ഒരാൾ നിർജീവമായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ബലരാംപൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
സീതാപൂർ ജില്ലയിലെ കൻഹയ്യ (30) ആണ് മരിച്ചത്. ഇയാളെ പോലീസ് കണ്ടെത്തിയപ്പോൾ എല്ലാ സഹയാത്രികരും ട്രെയിൻ വിട്ടിരുന്നതിനാൽ ഇയാളുടെ അസുഖത്തെക്കുറിച്ച് ഒരു വിവരവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് എസ്പി പറഞ്ഞു.
കൻഹയ്യയുടെ സഹോദരൻ സീതാപൂരിൽ നിന്ന് എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൈമാറും.
Post Your Comments