KeralaNattuvarthaLatest NewsNewsCrimeNews Story

മൊബൈൽ വിറ്റപ്പോൾ സിംകാർഡ് എടുക്കാൻ മറന്ന് യുവതി; കൈക്കലാക്കിയ യുവാവ് കാട്ടിയ പരാക്രമങ്ങൾ ആരെയും അമ്പരപ്പിക്കുന്നത്; 22 കാരൻ അറസ്റ്റിൽ

അശ്ലീല ചാറ്റിങ്ങിലൂടെ യുവതിയെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്

എടക്കര; യുവതികൾക്ക് അശ്ലീല സന്ദേശങ്ങൾ നിരന്തരം അയച്ച് ശല്യപ്പെടുത്തിയിരുന്ന യുവാവ് പിടിയിൽ, മുക്കം ഓടക്കയം സ്വദേശി കെൽവിൻ ജോസഫാണ് (22) പിടിയിലായത്.

പ്രതി ജോലി ചെയ്യുന്ന അരീക്കോട് ടൗണിലെ ഫോറിൻ ബസാറിലെ മൊബൈൽ ഷോപ്പിൽ ജനവരിയിൽ അരീക്കോട് സ്വദേശിയായ നേസൻ(65)വിൽപ്പന നടത്തിയ മകളുടെ ഫോണിൽ നിന്ന് സിം കാർഡ് ഊരി മാറ്റാൻ മറന്നിരുന്നു.

ഈ സിംകാർഡ് തന്ത്രപരമായി കൈക്കലാക്കിയ പ്രതി ഇത് നാളുകളായി ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു, ഇതിൽ നിന്നും സ്വന്തമായി വാട്സപ്പ് നമ്പറും ഉണ്ടാക്കിയിരുന്നു പ്രതി.

ഏപ്രിൽ 14 ന് വഴിക്കടവിലേക്ക് വിവാഹം കഴിഞ്ഞെത്തിയ യുവതിയുടെ ഫോണിലേക്ക് അറപ്പുളവാക്കുന്ന സന്ദേശങ്ങളാണ് പ്രതി അയച്ചത്, ശല്യം സഹിക്കാതായപ്പോൾയുവതി പരാതി നൽകുകയായരുന്നു, ഇതറിഞ്ഞ യുവാവ് മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയെങ്കിലും പോലീസിന്റെ ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ പിടി കൂടുകയായിരുന്നു.

സ്റ്റേഷനിലെത്തിയ യുവതി യുവാവിനെ കണ്ട് ഞെട്ടുകയായിരുന്നു, വിവാഹത്തിന് സഹപാഠിയായിരുന്ന കെൽവിനെ ക്ഷണിച്ചിരുന്നു, ആ നമ്പർ സൂക്ഷിച്ച് വച്ച കെൽവിൻ അശ്ലീല ചാറ്റിങ്ങിലൂടെ യുവതിയെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്.

പോലീസ് അന്വേഷണത്തിൽ കെൽവിൻ ഇത്തരത്തിൽ‌ അശ്ലീല സന്ദേശങ്ങൾ ഒരുപാട് പെൺകുട്ടികൾക്ക് നിരന്തരം അയച്ചിരുന്നതായും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button