Latest NewsIndia

തൊഴിലാളികൾ ട്രെയിൻ കയറി മരിക്കാനിടയായ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായി, രക്ഷപ്പെട്ടവർ പറയുന്നതിങ്ങനെ

അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ലഭിക്കാതായതോടെയാണ് ഇവർ നാട്ടിലേക്ക് നടന്നു പോകാൻ തീരുമാനിച്ചത്.

മുംബൈ: ട്രെയിൻ കയറി അതിഥി തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ  സർക്കാരിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി റിപ്പോർട്ട്. നാട്ടിലേക്ക് മടങ്ങാനായി പാസിന് അപേക്ഷിച്ചെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ലഭിക്കാതായതോടെയാണ് ഇവർ നാട്ടിലേക്ക് നടന്നു പോകാൻ തീരുമാനിച്ചത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജൽനയിൽ നിന്നും പുറപ്പെട്ട സംഘം 45 കിലോമീറ്റർ ദൂരം താണ്ടി ഔറംഗാബാദിലെത്തി.

അവിടെ വിശ്രമിച്ച ശേഷം 120 കിലോമീറ്റർ അകലെയുള്ള ബുസ്വാളിലേക്ക് കാൽനടയായി യാത്ര തുടരാനായിരുന്നു സംഘത്തിന്റെ തീരുമാനം. അവിടെ നിന്നും നാട്ടിലേക്ക് ട്രെയിൻ ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. ഔറംഗാബാദിൽ ട്രാക്കിൽ കിടന്നു ഉറങ്ങുന്നതിനിടെയാണ് ചരക്ക് ട്രെയിൻ ഇടിച്ച് സംഘത്തിലെ 16 പേർ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് കൊല്ലപ്പെട്ടത്.
16 ഇതര സംസ്ഥാന തൊഴിലാളികളാണ് ഇന്നലെ പുലർച്ച ട്രെയിൻ ഇടിച്ച് കൊല്ലപ്പെട്ടത്.

ചൈനയെ ലോകാരോഗ്യ സംഘടനയും കൈവിടുന്നു ;​ ‘കൊവിഡ് വ്യാപനത്തില്‍ വുഹാന്‍ മാര്‍ക്കറ്റിന് വലിയ പങ്ക് ‘

റെയിൽവേ ട്രാക്കിലൂടെ നാട്ടിലേക്ക് യാത്ര തിരിച്ച സംഘമാണ് അപകടത്തിൽപെട്ടത്.
“ഒരാഴ്ച്ച മുമ്പ് ഇ പാസ്സിന് വേണ്ടി ഞങ്ങൾ അപേക്ഷിച്ചിരുന്നതാണ്. എന്നാൽ മധ്യപ്രദേശിലെ അധികൃതരുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതേ തുടർന്നാണ് റെയിൽവേ ട്രാക്ക് വഴി കാൽനടയായി യാത്ര ചെയ്യാൻ തീരുമാനിച്ചത്”. ധീരേന്ദ്ര സിങ് എന്ന ആളടക്കം മൂന്ന് പേരാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പുലർച്ചെ 5.15 നാണ് അപകടം നടന്നത്.

ട്രെയിൻ പാഞ്ഞു വരുന്നത് കണ്ട് ട്രാക്കിൽ കിടക്കുന്നവരെ വിളിച്ചുണർത്താൻ ഒച്ചയെടുത്തെങ്കിലും നിമിഷാർദ്ദം കൊണ്ടു എല്ലാം കഴിഞ്ഞു പോയെന്നും ധീരേന്ദ്ര സിങ് പറയുന്നു.മരിച്ചവരിൽ 12 പേർ മധ്യപ്രദേശിലെ ഷാധോൾ ജില്ലയിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ ഉമാരിയ ജില്ലയിൽ നിന്നും ജോലിക്കായി മഹാരാഷ്ട്രയിൽ എത്തിയതാണ്. ജൽനയിലെ ഇരുമ്പ് ഫാക്ടറിയിലാണ് എല്ലാവരും ജോലി ചെയ്തിരുന്നത്.

shortlink

Post Your Comments


Back to top button