Latest NewsKeralaNews

വീട്ടമ്മമാര്‍ക്ക് ടിക് ടോക്കില്‍ അശ്ലീല വീഡിയോകള്‍, വീടിനടുത്തുള്ള 40 കഴിഞ്ഞ സ്ത്രീകളെ എങ്ങനെ വളയ്ക്കാമെന്നും ട്യൂട്ടോറിയല്‍: കൊല്ലം പള്ളിമുക്ക് സ്വദേശിയെന്ന് അവകാശപ്പെടുന്ന യുവാവിനെതിരെ സൈബര്‍ ഡോം അന്വേഷണം തുടങ്ങി

തിരുവനന്തപുരം • ടിക് ടോക്കില്‍ വീഡിയോ ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് അശ്ലീല വീഡിയോ അയക്കുകയും പ്രതികരിക്കുന്നവരെ അസഭ്യം പറയുകയും ചെയ്യുന്നത് പതിവാക്കിയ യുവാവിനെതിരെ കേരള പോലീസിന്റെ സൈബര്‍ ഡോം അന്വേഷണം തുടങ്ങി. കോട്ടയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് പരാതിയിലാണ്   കൊല്ലം പള്ളിമുക്ക് സ്വദേശിയെന്ന് സമൂഹമാധ്യമങ്ങളില്‍ അവകാശപ്പെടുന്ന യുവാവിനെതിരെ അന്വേഷണം തുടങ്ങിയത്.

വീട്ടമ്മയുടെ പരാതിയില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം അന്വേഷണം ശക്തമാക്കി.കൊല്ലത്തെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാളെ തിരിച്ചറിഞ്ഞതായും, ഉടന്‍ പിടികൂടാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും എ.‌ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.

രണ്ട് കുട്ടികളുടെ അമ്മയായ കോട്ടയം സ്വദേശിനി തന്റെ കുട്ടികള്‍ ചെയ്ത ടിക്ക് ടോക്ക് വീഡിയോ സമൂഹമാദ്ധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് കാണാനിടയായ യുവാവ് ഇവര്‍ക്ക് അശ്ലീല വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ സുഹൃത്തുക്കള്‍ക്കും, മറ്റ് ഗ്രൂപ്പുകളിലേക്കും വീട്ടമ്മയുമായി ബന്ധപ്പെട്ടതെന്ന വിധത്തില്‍ ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തു.

തന്നെ അപകീര്‍ത്തിപ്പെടുത്തുംവിധം വ്യാജവീഡിയോ പ്രചരിക്കുന്നതായ വിവരം അറിഞ്ഞ വീട്ടമ്മ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കില്‍ പ്രതികരിച്ചവരെയും വീഡിയോ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടവരെയും യുവാവും സുഹൃത്തുക്കളും ഫോണ്‍വഴി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. വിദേശത്ത് നിന്ന് ഇന്റര്‍നെറ്റ് കോളുകള്‍ വഴിയും പലരും ഭീഷണിമുഴക്കി.

കുട്ടികളുമായി വീഡിയോ ചെയ്യുന്ന വീട്ടമ്മമാരെ തെരഞ്ഞുപിടിച്ചാണ് ഇയാള്‍ അശ്ലീല വീഡിയോകള്‍ അയച്ചിരുന്നത്.

അടുത്തിടെ, വീട്ടിനടുത്തുള്ള 40 കഴിഞ്ഞ ആന്‍റിമാരെ എങ്ങനെ വളക്കയ്ക്കാമെന്ന പേരില്‍ ട്യൂട്ടോറിയല്‍ വീഡിയോയും ഇയാള്‍ ടിക്ടോക്കില്‍ ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിച്ച ഒരു യുവതിക്കെതിരെ ഇയാള്‍ വളരെ മോശമായി രീതിയില്‍ മറുപടി വീഡിയോ ഇടുകയും അവര്‍ക്ക് നേരെ ഇയാളുടെ സുഹൃത്തുക്കളുടെ സൈബര്‍ ആക്രമണവുമുണ്ടായിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

ഫോണ്‍ നമ്പരുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി സൈബര്‍ പൊലീസ് അറിയിച്ചു. ഇയാളുടെയും വീഡിയോ ഷെയര്‍ ചെയ്തവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും, വിദേശ നമ്പരുകള്‍ ഉള്‍പ്പെടെയുള്ള ഒരു ഡസനോളം ഫോണ്‍ നമ്പരുകളും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. സ്ത്രീകളെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റ് ഉടനുണ്ടായേക്കും.

https://www.facebook.com/vinz.india.9/posts/2599334130334348

shortlink

Related Articles

Post Your Comments

Related Articles


Back to top button