
ബെംഗളൂരു : മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലി കൊണ്ടുപോയി കൊന്നു തിന്നു. മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. കര്‍ണാടക രാമനഗര ജില്ലയിലെ മഗഡിയിൽ കദരയാനപാലിയ എന്ന ഗ്രാമത്തിൽ ഹേമന്ത് എന്ന മൂന്ന് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.
വൈദ്യുതിയില്ലാതിരുന്നതിനാൽ ചൂട് കാരണം വാതില്‍ തുറന്നിട്ടായിരുന്നു കുടുംബം ഉറങ്ങിയത്. എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ പുലിയെ കൊണ്ട് പോകുകയായിരുന്നു. ഉറക്കത്തില്‍ നിന്നെണീറ്റ മാതാപിതാക്കള്‍ കുട്ടിയെ കാണാത്തതിനെ തുടർന്ന് അയല്‍വാസികളെ ഉണര്‍ത്തി നടത്തിയ തിരച്ചിലിൽ വീടിന് ഏകദേശം 60 മീറ്റര്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുലിയെ പിടികൂടുന്നതിനായി നടപടി ആരംഭിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ അടുത്തകാലത്താണ് കുടുംബം താമസത്തിനായി ഇവിടെ എത്തിയത്.
Post Your Comments