ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ ആയി കണക്കാക്കുന്നത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരാമായതും അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസം കൂടിയാണ് റമദാൻ. കൂടാതെ ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ളതും . പരിശുദ്ധ ഖുർആൻ അവതരിച്ചതും ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനവുമെല്ലാം ഉൾകൊള്ളുന്ന മാസം കൂടിയാണ് റമദാനെന്നു പറയപ്പെടുന്നു.
റമദാനെ പത്തു ദിവസങ്ങൾ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായി തിരിച്ചിരിച്ച് റഹ്‌മ (ദൈവകൃപ), മഗ്‌ഫിറ(പാപമോചനം), നിജാദ് (നരക വിമുക്തി) എന്ന് പറയപ്പെടുന്നു. എല്ലാ ദിവസവും ദൈവകൃപ, പാപമോചനം, നരക വിമുക്തി ഉണ്ടെന്നതിനാണ് കൂടുതൽ പ്രാബല്യം. അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഏറ്റവും പുണ്യകരമായ രാവുകളായി കണക്കാക്കുന്നു. അവസാനത്തെ പത്തിലുള്ള പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ർ. ഖുർആൻ അവതരിപ്പിച്ചതാണ് ഈ രാവിന്റെ പ്രത്യേകത.
Also read : ഇഫ്താര്‍ വിരുന്നിന് ഒരുക്കാം മാതള നാരങ്ങ ജ്യൂസ്
രാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമ്മിക-ആത്മീയ ഊർജ്ജം കൈവരിക്കുന്നതായിരിക്കണം ഒരു മാസം നീണ്ടു നിൽക്കുന്ന റമദാനിലെ വ്രതം. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാൻ സാധിക്കണം.
റമദാനെ കുറിച്ച് വിശുദ്ധ ഖുർആനിൽ പറയുന്നത് : “ജനങ്ങൾക്ക് മാർഗദർശിയായി നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ച് കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരകുന്നുവോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാകുന്നു” ;വി.ഖു 2:185
Post Your Comments