
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കാന്‍സറാണെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അമിത് ഷായുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്നുള്ള ട്വീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാർത്ത പ്രചരിപ്പിച്ച നാല് പേരാണ് അറസ്റ്റിലായത്. നാല് പേരെയും അഹമ്മദാബാദില്‍ നിന്നുമാണ് പിടികൂടിയത്.
ഇതിന് പിന്നാലെ അമിത് ഷാ കാന്‍സര്‍ എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംനേടുകയും ചെയ്തിരുന്നു. സംഭവം വൈറലായതോടെ അമിത് ഷാ തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. ആണ് വ്യാജ വാര്‍ത്ത സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments