മനാമ : ബഹ്‌റൈനിൽ നിന്നും പ്രവാസികളുമായി പുറപ്പെട്ട വിമാനം കേരളത്തിലെത്തി. 182 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ രാത്രി 11.30 മണിയോടെയാണ് പറന്നിറങ്ങിയത്. യാത്രക്കാരിൽ 37 പേര്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വരും 35 പേര്‍ എറണാകുളത്ത് നിന്നുള്ളവരുമാണ്. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ മാത്രമാണുള്ളത്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളില്‍ നിന്നും വിമാനത്തില്‍ ആളുകളുണ്ട്. കര്‍ണാടകയില്‍ നിന്ന് മൂന്നു പേരും ഒരു തമിഴ്‌നാട് സ്വദേശിയും എത്തിയിട്ടുണ്ട്. വിമാനത്തിൽ എത്തിയവരെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം നിരീക്ഷണത്തിലാക്കും.
Also read : സംസ്ഥാനത്ത് വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യുന്നവരെ ഇനി നിരീക്ഷിക്കുക ജനമൈത്രി പോലീസ്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത്’ മിഷന്റെ ഭാഗമായി കേരളത്തിലെത്തുന്ന നാലാമത്തെ വിമാനമാണിത്. സൗദി റിയാദിൽ നിന്നും 152 യാത്രക്കാരുമായി മൂന്നാമത്തെ വിമാനം കരിപ്പൂരിൽ നേരത്തെ എത്തിയിരുന്നു കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേര്‍ കുട്ടികളുമാണ് . ഇതില്‍ 23 ഗര്‍ഭിണികളും 11 കുട്ടികളും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. അഞ്ച് പേര്‍ അടിയന്തര ചികിത്സക്കെത്തുന്നവരുമാണ്. എഴുപത് വയസിന് മുകളില്‍ പ്രായമുള്ള മൂന്നു പേരും അമ്മമാരോടൊപ്പം തിരിച്ചെത്തുന്ന 15 കുട്ടികളും റിയാദിന് പുറമെ അല്‍ ഹസ്സ, ദവാദ്മി, അല്‍ ഖസീം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരും പ്രായമായവരും വീസ കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്.
വ്യാഴാഴ്ച രാത്രി അബുദാബിയില്‍ നിന്നുമാണ് മിഷന്റെ ഭാഗമായി ആദ്യ വിമാനം കേരളത്തിൽ എത്തിയത്. അന്ന് തന്നെ ദുബായിയിൽ നിന്നും രണ്ടാം വിമാനം കരിപ്പൂരിൽ എത്തിയിരുന്നു.
Post Your Comments