കാൻബറ : കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന പ ശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂന്ന് ഘട്ടത്തിലായി നീക്കാനൊരുങ്ങി ഓസ്ട്രേലിയ. പ്രധാനമന്ത്രി സ്കോട്ട് മോറിസണ് ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ആദ്യ ഘട്ടം വെള്ളിയാഴ്ച തന്നെ ആരംഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഒരു വീട്ടിലേക്ക് അഞ്ച് അതിഥികൾക്ക് മാത്രം പ്രവേശനം, 10പേരിൽ കൂടുതൽ പേർ ഒത്തുകൂടരുത്, ഹോട്ടലുകളും റെസ്റ്റോറന്റുകളും കഫേകളും തുറക്കാം, ആളുകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ തുടരും, സ്കൂളുകളും കളിക്കളങ്ങളും തുറന്ന് പ്രവർത്തിക്കും, രാജ്യാന്തര യാത്രകൾക്ക് അനുമതിയില്ല
തുടങ്ങിയ, നിർദേശങ്ങളും നിയന്ത്രണങ്ങളുമാണ് ആദ്യ ഘട്ടത്തിൽ ഉള്ളത്.
രണ്ടാം ഘട്ടത്തിൽ ഒത്തു ചേരാവുന്നരുടെ എണ്ണം 20 ആക്കി ഉയർത്തും. സിനിമ തിയറ്ററുകൾ, ജിമ്മുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാം,
മൂന്നാം ഘട്ടത്തിൽ ഒത്തു ചേരാവുന്നരുടെ എണ്ണം 100 ആക്കി ഉയർത്തും. അതത് സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും സ്കോട്ട് മോറിസണ് പറഞ്ഞു.
Post Your Comments