ന്യൂഡല്‍ഹി : നാട്ടിലെത്താന്‍ കൊതിക്കുന്ന തൊഴിലാളികളോട് കാണിയ്ക്കുന്നത് ക്രൂരത, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിഥി തൊഴിലാളികളെ സംസ്ഥാനത്ത് തിരികെയെത്തിക്കാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷാ മമതാ ബാനര്‍ജിക്ക് കത്തയച്ചു. തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനുകള്‍ സംസ്ഥാനത്ത് എത്താന്‍ ബംഗാള്‍ അനുമതി നല്‍കുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
read also : ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകും : ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
ഇതുവരെ 2 ലക്ഷം തൊഴിലാളികളെ കേന്ദ്രം നാട്ടിലെത്തിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണം മൂലം നാട്ടിലെത്താന്‍ സാധിക്കാത്ത ബംഗാള്‍ സ്വദേശികള്‍ അനുഭവിക്കുന്ന ദുരിതം മനസിലാക്കാന്‍ മമത തയാറാകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളില്‍ ഇവര്‍ പ്രതിഷേധിക്കുന്നത് ക്രമസമാധാന പ്രശ്നത്തിനു കാരണമാകുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനു സംസ്ഥാനം അനുമതി നല്‍കേണ്ടതുണ്ട്. ബംഗാളില്‍നിന്നുള്ള അതിഥി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും അമിത് ഷാ കത്തില്‍ ചൂണ്ടിക്കാട്ടി
Post Your Comments