ശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ ഓപ്പറേഷൻ കമാൻഡർ റിയാസ് നായിക്കുവിന്റെ മൃതദേഹം വ്യാഴാഴ്ച ഗ്രാമത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സംസ്‌കരിച്ചു. സ്വദേശമായ കശ്മീരിലെ ഗുല്‍സാര്‍പോര ബീഗ്‌പോറയില്‍ നിന്നും നൂറു കിലോമീറ്റര്‍ മാറിയുള്ള സ്ഥലത്താണ് അടക്കിയത്. തിരക്ക് ഒഴിവാക്കുന്നതിനും ലോക്ക് ഡൗൺ സമയത്ത് സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി ഭരണകൂടം നിയമങ്ങൾ പാലിച്ചാണ് മൃതദേഹം സംസ്കരിച്ചത്.
അതെ സമയം റിയാസിന്റെ കുടുംബം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.റിയാസിന്റെ മരണശേഷം കാശ്മീര്‍ താഴ്വരയില്‍ പൊതുജനങ്ങള്‍ക്കും സൈനികര്‍ക്കും നേരെ വന്‍ തോതിലുള്ള ആക്രമണമാണ് വിഘടനവാദികള്‍ നടത്തിയത്. സൈനിക വാഹനങ്ങള്‍ക്ക് കല്ലെറിയുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ എല്ലാ തവണയും വിട്ടു കൊടുക്കുന്നതുപോലെ കൊടും തീവ്രവാദിയുടെ മൃതദേഹം ഇത്തവണ ബന്ധുക്കൾക്കും വിഘടനവാദികൾക്കും സൈന്യം വിട്ടുകൊടുത്തില്ല. 35 കാരനായ ഹിസ്ബുൾ നേതാവിനെ ബുധനാഴ്ച അഞ്ച് മണിക്കൂർ നേരം നീണ്ട ഏറ്റുമുട്ടലിനു ശേഷം അയാളുടെ ഗ്രാമമായ ഗുൽസാർപോര ബീഗ്‌പോറയിൽ വെച്ച് ആണ് കൊലപ്പെടുത്തിയത് .
ഇത് ഇന്ത്യൻ സേനയുടെ വലിയ വിജയമാണെന്ന് സൈന്യം വിശേഷിപ്പിച്ചു. കശ്മീര്‍ താഴ് വരയില്‍ പാക്കിസ്ഥാന്‍ സഹായത്തോടെ കശ്മീരി യുവാക്കളെ വലിയ തോതില്‍ തീവ്രവാദത്തിന് എത്തിച്ചിരുന്നത് റിയാസ് നിയാകൂ ആയിരുന്നു. പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് ഇന്ത്യക്കെതിരേ വലിയ തോതില്‍ സായുധ ആക്രമണം റിയാസ് നടത്തിയിരുന്നു. വിഘടനവാദികളില്‍ നിന്ന് റിയാസിന് പിന്തുണ ലഭിച്ചിരുന്നതിനാല്‍ ഇയാളെ പിടികൂടുക സുരക്ഷ ഏജന്‍സികള്‍ക്ക് വലിയ പ്രയാസമേറിയ ദൗത്യമായിരുന്നു. മിക്കപ്പോഴും സ്ത്രീകളേയും കുട്ടികളേയും അടക്കം മറയായി സൂക്ഷിച്ചായിരുന്നു ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനം.
പലതവണ ഇയാളെ പറ്റി രഹസ്യവിവരം ലഭിച്ചിരുന്നെങ്കിലും സാധാരണക്കാര്‍ തങ്ങുന്ന മേഖലയില്‍ ഒളിച്ചുകഴിയുന്നതിനാല്‍ ഒരു സൈനിക നീക്കം പ്രാവര്‍ത്തികമായിരുന്നില്ല. വിഘടനവാദികളുടെ പ്രകോപനം തുടർന്നതോടെ മൊബൈൽ ഇന്റർനെറ്റ്, പ്രീപെയ്ഡ് ഫോൺ സേവനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചു. രണ്ടാം ദിവസവും കശ്മീരിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സോഷ്യൽ മീഡിയയിലെ പ്രകോപനപരമായ സന്ദേശങ്ങളെ തുടർന്നു കല്ലെറിയൽ, പ്രാദേശിക തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തുന്ന ഓപ്പറേഷനെ എതിർക്കണമെന്നും സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു.
അമിത് ഷാ തയാറാക്കിയ കശ്മീരിലെ പാക്കിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് പട്ടികയിലെ ഒന്നാമനായിരുന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ റിയാസ് നായികൂ. ബന്ദിപോര ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റിയാസിന് അമിത് ഷാ നല്‍കിയ ഗ്രേഡ് എ പ്ലസ് പ്ലസ് ആയിരുന്നു. അതായത് ഏറ്റവും അപകടകാരിയായ തീവ്രവാദി. ആ തീവ്രവാദിയെ കൊന്നൊടുക്കി അമിത് ഷാ നല്‍കിയ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു ഇന്ത്യന്‍ സൈന്യം. ബുധനാഴ്ച പുലര്‍ച്ചയോടെ അവന്തിപ്പോരയില്‍ നടത്തിയ ഓപ്പറേഷനില്‍ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം വകവരുത്തിയത്.
Post Your Comments