ദോഹ : ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,963 പേരില്‍ നടത്തിയ പരിശോധനയിൽ പുതുതായി 1,311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗസംഖ്യയില്‍ വൻ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 20,201ലെത്തി. 84 പേര് കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തി നേടിയവരുടെ എണ്ണം 2,370 ആയി ഉയര്‍ന്നു. നിലവിൽ 17,819 പേരാണ് ചികിത്സയിലുള്ളത്. ആകെ 12പേർ മരണപ്പെട്ടു. ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,20,458ലെത്തി.
കോവിഡ് 19 വ്യാപനത്തിന്റെ തോത് അറിയുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ദ്വിദിന ഡ്രൈവ്-ത്രൂ പരിശോധനാ സര്‍വേ നടത്തിയിരുന്നു. ന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായി നടന്ന സര്‍വേയില്‍ റാന്‍ഡം രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട 2,500 പേരുടേയും സ്രവങ്ങള്‍ പരിശോധനക്ക് വിധേയമാക്കി.
Also read : ലോക്ക്ഡൗൺ എഫക്ട്; ഈ വർഷം ഇന്ത്യയിൽ രണ്ട് കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ്
സൗദിയിൽ 10പേർ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച മരിച്ചു. ഒമ്പത് വിദേശികളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരണപ്പെട്ടതെന്നും ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 229ലെത്തിയെന്നും അധികൃതർ അറിയിച്ചു. പുതുതായി 1701 പേർക്ക്. കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 35432ലെത്തി. 1322 പേർക്ക് സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 9120 ആയി ഉയർന്നു.ചികിത്സയിൽ കഴിയുന്ന 26856പേരിൽ 141 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 22-ാം ദിവസത്തിലെത്തിയെന്നും അധികൃതർ അറിയിച്ചു.
Post Your Comments