ലഖ്നൗ; സൈക്കിളിൽ വീടെത്താൻ യാത്ര ചെയ്ത ദമ്പതികൾക്ക് അഞ്ജാത വാഹനം ഇടിച്ച് ദാരുണാന്ത്യം, ഉത്തര്‍പ്രദേശില്‍ നിന്നും സൈക്കിള്‍ മാര്‍ഗം സ്വന്തം നാടായ ചത്തീസ്ഖണ്ഡിലേക്ക് യാത്ര തിരച്ച കുടുംബത്തിലെ പിതാവും മാതാവും അഞ്ജാത വാഹനം ഇടിച്ച് മരിച്ചു, അപകടത്തില്‍ ഇവരുടെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. ചത്തീസ്ഖണ്ഡ് സ്വദേശികളായ കൃഷ്ണ സാഹു (45) ഇയാളുടെ ഭാര്യ പ്രമീള എന്നിവരാണ് മരണപ്പെട്ടത്.
ലഖ്നൗവിൽ അപകടത്തിൽ മരിച്ച കൃഷ്ണയും കുടുംബവും ഉത്തര്‍പ്രദേശിലെ ലക്ക്നൗവിലാണ് കഴിഞ്ഞിരുന്നത്. ലോക്ക് ഡൗണ്‍ നീണ്ടതോടെ നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. 800 കിലോ മീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് നാട്ടിലെത്താം എന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍, യാത്ര ആരംഭിച്ച് ഏതാനും മണിക്കൂര്‍ പിന്നിടും മുമ്പേ അപകടം ഇരുവരുടേയും ജീവനെടുക്കുകയായിരുന്നു.പോലീസ് ഇവരെ ഇടിച്ചിട്ട വാഹനത്തിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments