Latest NewsNewsInternational

തലവേദനയുമായി എത്തിയ യുവതിയുടെ തലയില്‍ നിന്നും നീക്കം ചെയ്‌ത വസ്തു കണ്ട് ഞെട്ടി മെഡിക്കൽ രംഗം

നാന്‍ജിയാംഗ്: തലവേദനയുമായി എത്തിയ യുവതിയുടെ തലയില്‍ നിന്നും നീക്കം ചെയ്ത വസ്തു കണ്ട് ഞെട്ടി ഡോക്ടർമാർ. നാന്‍ജിയാംഗിലെ ഗുലോവോ ആശുപത്രിയിലെ മെഡിക്കല്‍ സംഘമാണ് സിയാവോ ഹീ എന്ന യുവതിയുടെ തലച്ചോറില്‍ നിന്ന് 6 ഇഞ്ച് നീളമുള്ള വിരയെ കണ്ടെത്തിയത്. അപസ്മാര ലക്ഷങ്ങളോടും കടുത്ത തലവേദനയോടും കൂടിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read also: സർവ്വതും ഫേക്ക്; മതിയായി എനിക്ക് ; വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് നടി സ്വാതി റെഡ്ഡി

തുടര്‍ന്ന് തലച്ചോറില്‍ വളരുന്ന ജീവിയെ കുറിച്ച് മനസിലാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നീക്കം ചെയ്ത വിര ഒരു പാത്രത്തില്‍ ജീവനോടെ പുളയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 10 സെന്റീമീറ്ററായിരിക്കും വിരയുടെ വലിപ്പമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പുറത്തെടുത്തപ്പോള്‍ ഏതാണ്ട് ആറ് ഇഞ്ച് വലിപ്പമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ചിലപ്പോള്‍ ഇത്തരം വിരകള്‍ മസ്തിഷ്‌കത്തില്‍ മുറിവേല്‍പ്പിക്കുകയും ബ്ലീഡിങ്ങിനു കാരണമാകുകയും ചെയ്യുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഡായ് വെയ് പറയുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button