വിശാഖപട്ടണം: വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി. ഒരു കോടി രൂപ സഹായധനമായി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം വാതക ചോര്‍ച്ച പൂർണമായും പരിഹരിച്ചെന്ന് എല്‍ജി കമ്പനി അറിയിച്ചിട്ടുണ്ട്. പ്രശ്നം നിയന്ത്രണ വിധേയമായെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. സംഭവത്തിൽ എട്ട് പേർ മരിച്ചിരുന്നു. ഫാക്ടറിക്കു സമീപമുള്ള 1,000 പേരെയാണ് വാതക ചോര്‍ച്ച ബാധിച്ചത്.
Post Your Comments