Latest NewsIndiaNewsNews Story

രാജ്യത്തെ ഞെട്ടിച്ച് വിശാഖപട്ടണത്തെ വിഷവാതകദുരന്തം; മരണസംഖ്യ ഉയർന്നേക്കുമെന്ന് സൂചന

പുലര്‍ച്ച മൂന്നോടെയാണ്​​ ചോര്‍ച്ച ഉണ്ടായത്

വിജയവാഡ; രാജ്യത്തെ ഞെട്ടിച്ച് വിശാഖപട്ടണത്തെ വിഷവാതകദുരന്തം, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയില്‍നിന്ന്​ ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌​ മൂന്നുപേര്‍ മരിച്ചു, വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്​ട്രീസില്‍ നിന്നാണ്​ രാസവാതകം ചോര്‍ന്നത്​, വ്യാവസായിക മേഖലയിലാണ്​ ദുരന്തമുണ്ടായത്​.

വിഷവാതകം ശ്വസിച്ച് മരിച്ചവരില്‍ ഒരാള്‍ എട്ട്​ വയസ്സുകാരിയാണ്​,, മരണസംഖ്യ ഉയരുമെന്നാണ്​ സൂചനകൾ വ്യക്തമാക്കുന്നത്, വ്യാഴാഴ്​ച പുലര്‍ച്ച മൂന്നോടെയാണ്​​ ചോര്‍ച്ച ഉണ്ടായത്​. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ദുരന്ത നിവാരണ സേനയും അഗ്​നശമന സേനയും പൊലീസും സ്​ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുകയാണ്, ശാരീരികാസ്വാസ്ഥ്യമുള്ളവരെ ആശുപത്രിയിലേക്ക്​ മാറ്റികൊണ്ടിരിക്കുകയാണ്​. 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്​ വിവരങ്ങൾ പുറത്ത് വരുന്നത്.

കൂടാതെ കുറച്ചു ആൾക്കാർ റോഡുകളില്‍ വീണുകിടക്കുന്നതായി സര്‍ക്കിള്‍ ഇന്‍സ്​പെക്​ടര്‍ രാമണയ്യ അറിയിച്ചു. രണ്ട്​ മണിക്കൂര്‍ കൊണ്ട്​ സ്​ഥിതി നിയന്ത്രവിധേയമാക്കാന്‍ കഴിയുമെന്ന്​ ജില്ല കലക്​ടര്‍ വി. വിനയ്​ ചന്ദ്​ അറിയിച്ചു. ശ്വാസതടസ്സം നേരിടുന്നവര്‍ക്ക്​ ആവശ്യമായ ഓക്​സിജന്‍ നല്‍കുമെന്നും അടിയന്തിര ചികിത്സ നൽകുമെന്നും വ്യക്തമാക്കി.

ഇതിനോടകം വിഷവാതകം ശ്വസിച്ച്‌​ ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു​. ആളുകളോട്​ പുറത്തിറങ്ങരുതെന്ന് അധികൃതര്‍​ അറിയിച്ചിട്ടുണ്ട്​. പ്ലാസ്​റ്റികും അനുബന്ധ വസ്​തുക്കളും നിര്‍മിക്കുന്ന ഫാക്​ടറിയില്‍നിന്നാണ്​ വാതകം ചോര്‍ന്നത്​​. 1961ല്‍ ഹിന്ദുസ്​ഥാന്‍ പോളിമേര്‍സ്​ എന്ന പേരിലാണ്​ ഈ സ്​ഥാപനം തുടങ്ങുന്നത്​. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി ഏറ്റെടുക്കുകയായിരുന്നുവെന്ന് അധികാരികൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button