ഞെട്ടിത്തരിച്ച് ഡെൽഹി; മീടൂ ആരോപണത്തിൽ പേര് വന്ന14 വയസുകാരൻ ജീവനൊടുക്കി

ഗുരുഗ്രാം സ്വദേശിയായ 14 വയസുകാരനാണ് ആത്മഹത്യ ചെയ്തത്

സോഷ്യൽ മീഡിയയിലൂടെ നേരിട്ട മീടു ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി , ഗുരുഗ്രാം സ്വദേശിയായ 14 വയസുകാരനാണ് ആത്മഹത്യ ചെയ്തത്, ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി സഹപാഠിയായ പെണ്‍കുട്ടി സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് 14 കാരന്‍ ആത്മഹത്യ ചെയ്തത്.

പങ്കുവച്ച കുറിപ്പിൽ രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ കൗമാരക്കാരനായ സുഹൃത്ത് ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയത്, പെണ്‍കുട്ടിയുടെ പോസ്റ്റിന് പിന്നാലെ സഹപാഠികളായ മറ്റുള്ളവര്‍ 14കാരന് ഇതുസംബന്ധിച്ച്‌ സന്ദേശം അയച്ചിരുന്നു , തുടര്‍ന്ന് താമസിച്ചിരുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നും ചാടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

ഇതുമായി തനിക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് ഭയന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം , ഇതുമായി ബന്ധപ്പെട്ട ചില സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിയുടെ ഫോണില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്, തലക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു , എന്നാല്‍ ആത്മഹത്യക്ക് ബോയ്‌സ് ലോക്കര്‍ റൂം സംഭവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു .

Share
Leave a Comment