പത്തനംതിട്ട : കോന്നി തണ്ണിത്തോട് മേടപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വടക്കേതിൽ മാത്യു എന്ന ബിനീഷാണ് (36) മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തണ്ണിത്തോട് പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള സ്ഥലത്താണ് സംഭവം നടന്നത്. പ്ലാന്റേഷൻ കോർപറേഷന്റെ റബ്ബർ മരങ്ങൾ ലീസിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളായിരുന്നു ബിനീഷ്. ജോലിക്കിടെയാണ് ഇയാൾ പുലിയുടെ ആക്രമണത്തിന് ഇരയായത്. പുല്‍പ്പടര്‍പ്പുകള്‍ മൂടിയ പ്രദേശത്ത് പതുങ്ങിയിരുന്ന പുലി ബിനീഷിനെ ആക്രമിക്കുകയായിരുന്നു
ബിനീഷിനെ കാണാതായതിനെ തുടർന്ന് തിരക്കി പോയ ആളാണ് പുലി ആക്രമിച്ച നിലയിൽ മൃതദേഹം കണ്ടത്. ശരീര ഭാഗങ്ങൾ പുലി കടിച്ചുപറിച്ച നിലയിലാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments