കണ്ണൂര്‍: കണ്ണൂരിൽ കോവിഡ് രോഗ ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെയെല്ലാം ഫലം നെഗറ്റീവ് ആണെന്ന് റിപ്പോർട്ട്. ജില്ലാ ആശുപത്രിയിലും തലശേരിയിലെ ജനറല്‍ ആശുപത്രിയിലും നിലവിൽ രോഗികളൊന്നുമില്ല. അവസാനത്തെയാളും കോവിഡ് വിമുക്തനായെന്ന് ബോദ്ധ്യമായെന്ന് വ്യക്തമായതോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
കോവിഡ് വൈറസ് ബാധ സംശയിച്ച് ഇനി ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 580 പേര്‍ മാത്രമാണ്. ഇവരില്‍ 55 പേര്‍ ആശുപത്രിയിലും 525 പേര്‍ വീടുകളിലുമാണ് കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 36 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 19 പേരുമാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം സുഖം പ്രാപിക്കുകയും പൊസിറ്റീവ് സ്ഥിതീകരിച്ചവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നതോടെ ജില്ല വൈറസ് ബാധയില്‍ നിന്നും വിമുക്തമാകും.
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കൊവിഡ് വിമുക്തമായതോടെ അതേ പാതയിലേക്ക് കണ്ണൂരിനെയും എത്തിക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ജില്ലയില്‍ നിന്നും ഇതുവരെ 4118 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3934 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 3709 എണ്ണം നെഗറ്റീവാണ്. 184 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ 106 എണ്ണം പോസറ്റീവ് ആയിരുന്നു.
രോഗികളില്‍ ആരുടെയും നില ആശങ്കയില്‍ അല്ലെന്ന് മെഡിക്കല്‍ രംഗത്തെ അധികൃതര്‍ പറയുന്നു.ലോക്ക് ഡൗണില്‍ വിദേശത്ത് കുടുങ്ങിയവര്‍ ഇന്ന് മുതല്‍ നാട്ടിലെത്തുന്നുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തുന്ന വിമാനങ്ങളിലും പ്രതിരോധവകുപ്പ് ഏര്‍പ്പെടുത്തുന്ന കപ്പലുകളിലുമാണ് ഇവര്‍ വരുന്നത്. ഇന്ന് രണ്ടു വിമാനങ്ങള്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബായില്‍നിന്നും കോഴിക്കോട്ടേക്കുമെത്തും. ഇതിലും കണ്ണൂര്‍ സ്വദേശികള്‍ ഉണ്ടാകും. ഇതിനുള്ള ജാഗ്രതയും സ്വീകരിക്കും.
Post Your Comments