കൊച്ചി : കോവിഡ് മൂലം വിവിധ രാജ്യത്ത് കുടുങ്ങിയ പ്രവാസികളെ സ്വദേശത്തേയ്ക്ക് മടക്കി കൊണ്ടുവരുന്നതിനിടെ ഫേസ്ബുക്കിലൂടെ ജനങ്ങളെ പൊറോട്ട അടിക്കാന്‍ പഠിപ്പിച്ച് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍. കെ. വരദരാജനാണ് സമൂഹ മാധ്യമങ്ങളില്‍ പൊറോട്ട അടിക്കുന്ന പോസ്റ്റ് പങ്കുവെച്ചത്.സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
വരദരാജന്റെ ഈ നടപടിക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കോവിഡിനെതിരെ രാജ്യം തന്നെ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ ഔദ്യോഗിക ചുമതല വഹിക്കുന്ന വ്യക്തിയില്‍ നിന്നും ഇത്തരത്തില്‍ നിരുത്തരവാദിത്തപരമായി എഫ്ബിയില്‍ പോസ്റ്റിട്ടെന്നാണ് വിമര്‍ശനം.
മടങ്ങിയെത്തുന്നവരെ പരിഹസിക്കുകയാണോ എന്നത് ഉള്‍പ്പെടെ നിരവധി മറുപടികള്‍ ലഭിക്കുകയും ചെയ്തതോടെ സിപിഎം നേതാവ് കൂടിയായ ഇദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിന്റെ സ്ക്രീന്ഷോട് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Post Your Comments