ന്യൂഡല്‍ഹി: കൊറോണയോട് രാജ്യം ഒറ്റക്കെട്ടായി പോരാടുന്നതിനിടയിലും ജനങ്ങള്‍ക്കിടയില്‍ വർഗീയ വിഷം ചീറ്റി വീഡിയോ പ്രചാരണം. അസദുദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം അനുകൂലി അബു ഫൈസല്‍ ആണ് സമൂഹ മാധ്യമങ്ങളിൽ വർഗീയ പ്രസംഗവുമായി എത്തിയത്.കൊറോണ വൈറസ് വ്യാപനത്തിനിടയിലും തീവ്രവാദ നിലപാടുകളാണ് ഇയാള്‍ വീഡിയോയില്‍ ഉടനീളം പങ്കുവെക്കുന്നത്. ഹിന്ദുക്കള്‍ക്കെതിരെ അബു ഫൈസല്‍ പൊട്ടിത്തെറിക്കുന്നതും കൊലവിളി നടത്തുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
കൊറോണ വൈറസ് ഹിന്ദുക്കള്‍ സൃഷ്ടിച്ചതാണെന്ന് ആരോപിച്ച ഇയാള്‍ സമയമാകുമ്പോള്‍ എല്ലാ ഹിന്ദുക്കളേയും വകവരുത്തണമെന്നും ആഹ്വാനം ചെയ്യുന്നു.മുസ്ലീം സ്ത്രീകള്‍ ഹിന്ദുക്കളായ ഡോക്ടര്‍മാരെക്കൊണ്ട് ഇന്‍ജക്ഷനുകള്‍ എടുക്കാന്‍ അനുവദിക്കരുതെന്നും ഇയാള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഇത്തരം ഇന്‍ജക്ഷനുകള്‍ എടുത്താല്‍ മുസ്ലീം സ്ത്രീകളുടെ പ്രത്യുത്പ്പാദന ശേഷി തന്നെ നഷ്ടപ്പെടുമെന്നാണ് ഇയാള്‍ പറയുന്നത്. ഡോക്ടര്‍മാര്‍ നിര്‍ബന്ധിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ കൈ തല്ലിയൊടിക്കണമെന്നും ഇയാള്‍ പറയുന്നു.
മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനായി ഹിന്ദുക്കള്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമാണ് കൊറോണയെന്നും അമുസ്ലീങ്ങളായ ഡോക്ടര്‍മാര്‍ നല്‍കുന്ന ഇന്‍ജക്ഷനുകള്‍ ആദ്യം ഡോക്ടര്‍മാരില്‍ തന്നെ പരീക്ഷിക്കണമെന്നും അബു ഫൈസല്‍ ആഹ്വാനം ചെയ്യുന്നു.മെയ് 2ന് അബു ഫൈസലിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയ്ക്ക് ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും ലഭിച്ചു. 6 ലക്ഷത്തിലധികം ആളുകള്‍ ഇത് ഫേസ്ബുക്കില്‍ മാത്രം കണ്ടു കഴിഞ്ഞു.
ഫൈസലിന്റെ ഫേസ്ബുക്ക് പേജിന് ‘എഐഎംഐഎം അബു ഫൈസല്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ആര്‍എസ്‌എസിനേയും ഇയാള്‍ കുറ്റപ്പെടുത്തുന്നുണ്ട്. റംസാന്‍ ആയതിനാലാണ് താന്‍ സ്വയം നിയന്ത്രിക്കുന്നതെന്നും ഇയാള്‍ പറയുന്നു. വീഡിയോ കാണാം:
Post Your Comments