News

ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു

അബുദാബി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. കാസർകോട് മേൽപറമ്പ് സ്വദേശി മുഹമ്മദ് നസീറാ (56) ണ് യുഎഇയിൽ മരിച്ചത്. കോവിഡ് ബാധിതനായി കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലിരിക്കെ അബൂദാബി മഫ്റഖ് ആശുപത്രിയിലായിരുന്നു മരണം. സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം കുവൈറ്റിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരണപ്പെട്ടു. ഒരു കിച്ചണ്‍ കബോര്‍ഡ് കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന കോഴിക്കോട് കുന്ദമംഗലം പുത്തൂർമഠം മീത്തൽ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിമാണ് (57) കുവൈറ്റിലെ ആശുപത്രിയിൽ മരിച്ചത്. രോഗം ബാധിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.കോവിഡ് ബാധിച്ചുള്ള മരണമായതിനാൽ പ്രോട്ടോക്കോൾ പ്രകാരം ഇദ്ദേഹത്തിന്റെ മൃതദേഹം കുവൈറ്റിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Also read : സര്‍വീസ് റദ്ദാക്കി; പ്രവാസികളുമായി നാളെ കൊച്ചിയിലെത്തുന്നത് ഒരു വിമാനം മാത്രം

ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ റമദാൻ സമയത്താണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ; ഇമ്പിച്ചി ബീവി, മക്കള്‍;ഉമ്മര്‍കോയ, ഫാത്തിമത്ത് സുഹ്‌റ, ആയിഷ ഫര്‍ഹത്ത്. മരുമക്കള്‍;മുജീബ് മാത്തോട്ടം, നൗഫല്‍ കാരന്തൂർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button