ന്യൂ ഡൽഹി: രാജ്യത്ത് ഇന്ധന എക്സൈസ് നികുതി കൂട്ടിയെങ്കിലും പെട്രോൾ, ഡീസൽ വില വർദ്ധനവ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും മേലുള്ള അധിക എക്സൈസ് നികുതിയാണ് സർക്കാർ വർധിപ്പിച്ചത്. റോഡ് സെസിന്റെ രൂപത്തിൽ ലിറ്ററിന് എട്ടു രൂപയാണ് വർധിപ്പിച്ചത്. എന്നാൽ വില വർധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
കൂടാതെ പ്രത്യേക അധിക തീരുവയും വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് അഞ്ചുരൂപയും പെട്രോളിന് രണ്ടുരൂപയുമാണ് വർധിപ്പിച്ചത്. ഫലത്തിൽ പെട്രോളിന് 13 രൂപയും ഡീസലിന് ലിറ്ററിന് പത്ത് രൂപയുമാണ് വർധിച്ചത്. എന്നാൽ വിലവർധന എണ്ണ കമ്പനികളിൽ നിന്നാണ് ഈടാക്കുകയെന്നും പമ്പുകളിലെ എണ്ണവിലയിൽ മാറ്റമുണ്ടാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Post Your Comments