Latest NewsInternational

കിം ജോങ് ഉന്നിനെ പോലെ യാതൊരു മാറ്റവുമില്ലാതെ മറ്റൊരാൾ? പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത് കിം അല്ലെന്ന് വാദ പ്രതിവാദം

കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തിയ സമയത്ത് കിം അപ്രത്യക്ഷനായതും ഒരു മാസത്തിന് ശേഷമുളള കിമ്മിന്റെ പൊതുവേദിയിലെ പ്രത്യക്ഷപ്പെടലും വലിയ വിവാദങ്ങളിലേക്കാണ് നയിച്ചത്.

ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെ കുറിച്ച് നിരവധി വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. അദ്ദേഹം മരണപ്പെട്ടു എന്ന തരത്തിലും വാർത്തകൾ വന്നു. എന്നാല്‍ 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കിം ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തിയ സമയത്ത് കിം അപ്രത്യക്ഷനായതും ഒരു മാസത്തിന് ശേഷമുളള കിമ്മിന്റെ പൊതുവേദിയിലെ പ്രത്യക്ഷപ്പെടലും വലിയ വിവാദങ്ങളിലേക്കാണ് നയിച്ചത്.

കിം അല്ല പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് വാദം. കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നുള്ള തരത്തിലും ഒരുഘട്ടത്തില്‍ കിം മരണപ്പെട്ടുവെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് മെയ് രണ്ടിന് കിം പുറത്തുവന്നത്, എന്നാല്‍ കിമ്മിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ ഇപ്പോഴും ഒരുകൂട്ടര്‍ തയ്യാറായിട്ടില്ല. കിം താനുമായി രൂപസാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ഇക്കൂട്ടരുടെ വാദം.

അഡോള്‍ഫ് ഹിറ്റ്ലര്‍, സദ്ദാം എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.ഏറ്റവും ഒടുവില്‍ പൊതുവേദിയിലെത്തിയ കിമ്മിന്റെ ചിത്രവും പഴയ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഈ വാദത്തിന് അവര്‍ സാധുത നല്‍കുന്നത്. കിമ്മിന്റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് ഏതാനും ട്വിറ്റര്‍ ഉപയോക്താക്കളുടെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button