Latest NewsNewsInternational

ചൈനയിൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് നാ​ലു​ദി​വ​സം മുമ്പ് ഫ്രാൻ‌സിൽ വൈ​റ​സ് ബാ​ധ? റിപ്പോർട്ട് പുറത്ത്

പാ​രീ​സ്: കോ​വി​ഡ് വൈറസ് ആദ്യം ബാധിച്ചത് ഫ്രാൻ‌സിൽ ആണെന്ന് റിപ്പോർട്ട്. ചൈനയിൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് നാ​ലു​ ദി​വ​സം മുമ്പ് ഫ്രാൻ‌സിലെ പാ​രീ​സി​ല്‍ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ട്. അ​ന്ന് രോ​ഗി​യി​ല്‍ നി​ന്നെ​ടു​ത്ത സാം​പി​ള്‍ അ​ടു​ത്തി​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ പാ​രീ​സി​ലെ ബോ​ബി​ഗ്നി​യി​ല്‍ നി​ന്നു​ള്ള 43കാ​ര​നാ​യ അ​മീ​റോ​ച്ച ഹ​മ്മ​റി​നാ​ണ് ചി​കി​ത്സ​ക്കു​ശേ​ഷം വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന​ണ് ഡോ. ​വൈ​വ്സ് കോ​ഹ​നെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ബി​ബി​സി വ്യ​ക്ത​മാ​ക്കു​ന്ന​ത്. രോ​ഗി​യെ ചി​കി​ത്സി​ച്ച പാ​രീ​സി​ലെ ഡോ​ക്ട​റെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ബി​ബി​സി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​പ്പോ​ള്‍ പ​റ​യ​പ്പെ​ടു​ന്ന​തി​ന് ഒ​രു​മാ​സം മുമ്പ് തന്നെ യൂ​റോ​പ്പി​ല്‍ കോവിഡ് എ​ത്തി​യി​രു​ന്നു​വെ​ന്നു​കൂ​ടി വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ഡി​സം​ബ​ര്‍ 27നാ​ണ് അ​മീ​റോ​ച്ചെ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​തി​യ വൈ​റ​സി​ന്‍റെ വ്യാ​പ​നം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് നാ​ലു​ദി​വ​സം മുമ്പേയാണിത്. ന്യൂ​മോ​ണി​യ ബാ​ധ​യെ​ന്ന് ക​രു​തി​യാ​ണ് ഇ​യാ​ളെ ചി​കി​ത്സി​ച്ച​ത്. ഇ​യാ​ളു​ടെ ര​ണ്ട് മ​ക്ക​ള്‍​ക്കും പി​ന്നീ​ട് രോ​ഗം ബാ​ധി​ച്ചി​രു​ന്നു. എ​ല്ലാ​വ​രും രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു.

എന്നാൽ, ചി​കി​ത്സ​ക്കി​ടെ അ​മീ​റോ​ച്ചെ​യി​ല്‍ നി​ന്നെ​ടു​ത്ത സാം​പി​ള്‍ അ​ടു​ത്തി​ടെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. അ​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ ചൈ​ന​യി​ലേ​ക്കെ​ന്ന​ല്ല, ഒ​രു വി​ദേ​ശ രാ​ജ്യ​ത്തേ​ക്കും യാ​ത്ര ചെ​യ്തി​രു​ന്നി​ല്ല. ഫ്രാ​ന്‍​സി​ല്‍ ഔദ്യോ​ഗി​ക​മാ​യി ജ​നു​വ​രി 24നാ​ണ് ആ​ദ്യ കോ​വി​ഡ് ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. വു​ഹാ​ന്‍ യാ​ത്ര​ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് ആ​ദ്യ​മാ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button