Latest NewsNewsIndia

രാജ്യത്ത് കോവിഡ് കൂടുതല്‍ സൈനികരിലേയ്ക്ക് : സൈന്യം കൂടുതല്‍ മുന്‍കരുതല്‍ നടപടികളിലേയ്ക്ക്

ജയ്പൂര്‍ : രാജ്യത്ത് കോവിഡ് കൂടുതല്‍ സൈനികരിലേയ്ക്ക് കോവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് 30 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.. രാജസ്ഥാനിലെ ജോധ്പുരില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 30 ബിഎസ്എഫ് ജവാന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ നേരത്തെ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ഡല്‍ഹിയില്‍ കൂടുതല്‍ ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൈന്യം കൂടുതല്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ 45 ഐടിബിപി ജവാന്മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

read also : ഇന്ത്യന്‍ സൈനികരുടെ നേരെ ആക്രമണം : പാക് ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ഡല്‍ഹിയിലെ തീവ്രബാധിത മേഖലകളിലടക്കം സുരക്ഷാ ചുമതല ഉണ്ടായിരുന്ന 45 ഐടിബിപി ജവാന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സഫ്ദര്‍ജങ്, ഹരിയാന ജജ്ജര്‍ എയിംസ്, ഗ്രേറ്റര്‍ നോയിഡയിലെ സിആര്‍പിഎഫ് റഫറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി ചികിത്സിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button