ദോഹ : ഖത്തറിൽ ആശങ്ക ഒഴിയുന്നില്ല, കോവിഡ് 19 ബാധിതരുടെ എണ്ണം 17000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,967 പേരില്‍ നടത്തിയ പരിശോധനയിൽ 951 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17,142ലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിന രോഗസംഖ്യ 700 ല്‍ നിന്നും ഇന്ന് 951 ലേക്ക് എത്തുകയായിരുന്നു.
രോഗ മുക്തരായവരുടെ എണ്ണം 1 ,924ആയി ഉയർന്നു. 15,206 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 12പേർ രാജ്യത്ത് മരണപ്പെട്ടു. പരിശോധനക്ക് വിധേയമാകുന്നവരുടെ ആകെ എണ്ണം 1,09762ലെത്തി.
യു.എ.ഇയില്‍ 462 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 187 പേര്‍ക്ക് രോഗം ഭേദമായി. 9 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 15,192 ഉം ഭേദപ്പെട്ടവരുടെ എണ്ണം 3,153 ഉം മരണങ്ങൾ 146 ഉം ആയതായും, 28,000 ത്തിലധികം പുതിയ ടെസ്റ്റുകളും രാജ്യത്ത് നടത്തിയതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസം 567 കേസുകളാണ് യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ്- 19 കേസുകള്‍ യു.എ.ഇയില്‍ വ്യപിക്കുന്നത് തുടരുമ്പോഴും രോഗമുക്തി നേടുന്നത് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായിട്ടുണ്ട്. തിങ്കളാഴ്ച 203 പേര്‍ക്കാണ് രോഗം ഭേദമയത്. കോവിഡ് -19 ടെസ്റ്റിംഗും രാജ്യം ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നു. അബുദാബിയിലെ മുസഫയിൽ ഒരു പുതിയ പരിശോധനാ കേന്ദ്രം തുറന്നു.
Post Your Comments