തിരൂര്‍ • തിരൂരില്‍ നിന്നും ബിഹാറിലേക്ക് 1200 അതിഥി തൊഴിലാളികളുമായി ഇന്ന് (മെയ് നാല്) ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടാനിരുന്ന പ്രത്യേക ട്രെയിന്‍ ഉണ്ടാകില്ലെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി(എന്‍.ഒ.സി) ലഭിക്കാത്തതാണ് യാത്ര ഉപേക്ഷിക്കാന്‍ കാരണം. കേരളത്തിന്റെ ഭാഗത്ത് നിന്ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നതായും ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അതിഥി തൊഴിലാളികള്‍ക്കായി യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
Post Your Comments