തിരുവനന്തപുരം: അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കോണ്‍ഗ്രസ് ചെലവ് വഹിക്കാന്‍ തയാറായാല്‍ അത് എങ്ങനെയുണ്ടാകുമെന്ന് യാത്രചെയ്യുന്നവര്‍ക്ക് നല്ല ബോധ്യമുണ്ടാകുമെന്നും നമുക്ക് ഒരുപാട് അനുഭവങ്ങള്‍ ഉള്ളതല്ലേയെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാര്യത്തിലേക്ക് കടക്കാതിരിക്കലാണ് നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം അതിഥി തൊഴിലാളികളുടെ യാത്രച്ചെലവ് കെ.പി.സി.സി വഹിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments