Latest NewsIndiaNews

മുംബൈയിൽ കൊറോണ രോ​ഗിക്ക് നേരെ ലൈം​ഗികാതിക്രമം; ഡോക്ടർക്കെതിരെ കേസ്

ഐസിയുവിൽ ചികിത്സയിലായിരുന്ന കൊവിഡ് രോ​ഗിക്ക് നേരെയാണ് 44കാരനായ ഡോക്ടർ ലൈം​ഗികാതിക്രമം നടത്തിയത്

മുംബൈ : കൊവിഡ് രോ​ഗിക്കെതിരെ ലൈം​ഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്. ഐസിയുവിൽ ചികിത്സയിലായിരുന്ന കൊവിഡ് രോ​ഗിക്ക് നേരെയാണ് 44കാരനായ ഡോക്ടർ ലൈം​ഗികാതിക്രമം നടത്തിയത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്.

ഐസിയുവിൽ ചികിത്സയിലായിരിക്കെ ഡോക്ടർ മോശമായി സ്പർശിച്ചുവെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

എന്നാൽ കൊവിഡ് രോ​ഗികളെ ചികിത്സിച്ചതിനെ തുടർന്ന് ഡോക്ടർ നിലവിൽ ക്വാറന്റീനിലാണ് കഴിയുന്നത്. നിരീക്ഷണ കാലാവധി പൂർത്തിയായി കഴിഞ്ഞാൽ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും
പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button