കോളാര്‍ : ഒരുമാസത്തിന് ശേഷം നടന്ന ബീവറേജ് ഷോപ്പ് തുറക്കല്‍ വന്‍ ആഘോഷമാക്കി കര്‍ണാടക. പടക്കം പൊട്ടിച്ചും മറ്റുമാണ് ഇവർ ആഘോഷിച്ചത്. ലോക്ക്ഡൌണ്‍ മൂന്നാം ഘട്ടത്തിലാണ് വൈന്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഓറഞ്ച്, ഗ്രീന്‍, റെഡ് സോണിലെ കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെയുള്ള ബീവറേജുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്.
#WATCH – People celebrate the opening of liquor shops by bursting crackers in Kolar district of Karnataka. #IndiaFightsCOVID19 | #StayHome
Latest Updates on #CoronavirusOutbreak: https://t.co/9cYJRAMhtX pic.twitter.com/7tibVtF2C9
— CNNNews18 (@CNNnews18) May 4, 2020
ബീവറേജ് ഷോപ്പ് തുറക്കുന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നാണ് ഉപഭോക്താക്കളുടെ പ്രതികരണം. ബീവറേജ് ഷോപ്പ് കെട്ടിടം മറ്റ് കെട്ടിടങ്ങളില്‍ നിന്ന് നിശ്ചിത അകലത്തിലുള്ളതാണെങ്കില്‍ മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത്. ആളുകള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കണമെന്നും നിശ്ചിത സമയം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയെന്നും നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ കർണാടകത്തിലും ഛത്തീസ്ഗഢിലും ദില്ലിയിലും മദ്യക്കടകൾക്ക് മുന്നിൽ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. പലയിടങ്ങളിലും പുലർച്ചെ തന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുകയും ചെയ്തിരുന്നു. കൊവിഡ് 19 ഏറ്റവുമധികം രൂക്ഷമായ മഹാരാഷ്ട്രയിലും മദ്യക്കടകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് നേരിട്ടത്.
Post Your Comments